കൊളച്ചേരി :- കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂൾ കർഷക ദിനാചരണത്തിൻ്റെ ഭാഗമായി കൊളച്ചേരിയിലെ മുതിർന്ന കർഷകനും പാടശേഖര സമിതി സെക്രട്ടരിയുമായിരുന്ന കെ.കെ.കരുണാകരനെ ആദരിച്ചു.
കൃഷി സംസ്കാരമായിരുന്ന കാലം മാറി ഇപ്പോൾ ഓണസദ്യ പോലും പാർസൽ വാങ്ങുന്നവരായി മലയാളികൾ മാറുകയാണെന്നും പുതിയ തലമുറയെ കൃഷി ചെയ്യാൻ ശീലിപ്പിക്കേണ്ടതുണ്ടെന്നും കെ.കെ.കരുണാകരൻ ഓർമ്മപ്പെടുത്തി .പഴയ കാല കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് ദീർഘമായി അദ്ദേഹം സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ വി.വി.ശ്രീനിവാസൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.എസ്.എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ, സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ് എന്നിവർ സംബന്ധിച്ചു.
സ്കൂളിലെ കാഴ്ചപ്പുരയിൽ കാർഷികോപകരണങ്ങളുടെ പ്രദർശനം നടന്നു.കുട്ടികൾ വീടുകളിൽ കുട്ടിക്കർഷകരായി വേഷമണിഞ്ഞും കൃഷിക്കാരുമായി അഭിമുഖം നടത്തിയും കൃഷിയിടങ്ങൾ സന്ദർശിച്ചും കൃഷിപ്പാട്ടുകൾ പാടിയും ചുമർപത്രികകൾ തയ്യാറാക്കിയും കർഷക ദിനം ആഘോഷിച്ചു.