മയ്യിൽ:-കോവിഡ് ആരംഭം മുതൽ മയ്യിൽ CHC കേന്ദ്രീകരിച്ച് മയ്യിൽ പഞ്ചായത്ത് മുഴുവനായി മുന്നണി പോരാളിയായി രാപകലില്ലാതെ സേവന പ്രവർത്തനം നടത്തുന്ന മയ്യിൽ ആർട്സ് ആൻഡ് കോമേഴ്സ്യൽ സെക്രട്ടറി വിനോദ് കണ്ടക്കൈ യെ MACS ആദരിച്ചു.
മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ആയുർഗുരു ഇടൂഴി ഇല്ലം ആയുവേദ ഫൌണ്ടേഷൻ ചെയർമാൻ ശ്രീ ഐ ഭവദാസൻ നമ്പൂതിരി ആദര സമർപ്പണം നടത്തി. അധ്യാപക അവാർഡ് ജേതാവ് ശ്രീ രവി നമ്പ്രം അധ്യക്ഷനായിരുന്നു.
ശ്രീജേഷ് ഇരിങ്ങ സ്വാഗതം പറഞ്ഞു. ഡോക്ടർ ഐ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോക്ടർ ഐ ഉമേഷ് നമ്പൂതിരി, യു. പി.അബ്ദുൾ മജീദ്, കെ. കെ. പുരുഷോത്തമൻ, ഷംസീർ മയ്യിൽ എന്നിവർ ആശംസ പ്രഭാഷണം നടത്തി.