കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് വനിത ലീഗ് പ്രവർത്തകർ മെഡിക്കൽ & സൈകാട്രിക്ക് സോഷ്യൽ വർക്കിൽ രണ്ടാം റാങ്കോടു കൂടി പി.ജി (പോസ്റ്റ് ഗ്രാജ്വേഷൻ) കരസ്ഥമാക്കിയ ഇ.കെ.വി അൻസില പന്ന്യങ്കണ്ടിയെ അനുമോദിച്ചു.
വനിത ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ടും ജില്ല പഞ്ചായത്ത് മെമ്പറുമായ കെ .താഹിറ ,വനിത ലീഗ് പന്നിയങ്കണ്ടി ശാഖ ജനറൽ സെക്രട്ടറി ടി .വി .സഫിയ പ്രവർത്തകരായ സലീന .കെ ഹസീന .എന്നിവർ സംബന്ധിച്ചു .