കമ്പിൽ :- വീട്ടിലെ തുണിയിൽ ലാലേട്ടനെ തീർത്ത് വിസ്മയം തീർക്കുകയാണ് കടുത്ത മോഹൻലാൽ ആരാധകനായ കമ്പിൽ സ്വദേശി കിരൺരാജ്. മഴക്കാലമായതോടെ തന്റെ മുറിയിലെ അഴയിൽ കൂടുതൽ തുണികൾ വന്നപ്പോൾ തോന്നിയ ആശയമാണ് ഇത്.അങ്ങനെ ദിവസങ്ങൾക്കുള്ള റൂമിലെ തുണിയിൽ ആടുതോമ റെഡി.
സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കുന്ന കിരൺരാജ് മുമ്പ് കടുകും ,കുരുമുളകും , വാഴയിലയും , ഗോതമ്പുമൊക്കെ ഉപയോഗിച്ച് മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളെ ഈസിയായി ഒരുക്കിയിട്ടുണ്ട്. കടുമണിയിൽ തീർത്ത ദുൽഖർ സൽമാനും കിരൺരാജിന് കൈയടി നേടിക്കൊടുത്ത ഇനമാണ്. പഞ്ചസാര ലായനി ഒഴിച്ച് മോഹൻലാലിന്റെ രൂപരേഖഉണ്ടാക്കി അതിലേക്ക് ഉറുമ്പുകളെ വരുത്തിച്ച് ചിത്രമൊരുക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമാതാരം ജയസൂര്യ തൻ്റെ facebook പേജിൽ കിരണിൻ്റെ ലാലേട്ടനെ Share ചെയ്ത് അഭിനന്ദിക്കുകയും ചെയ്തതോടെ കൂടുതൽ വൈറലായിരിക്കുകയാണ് കിരണിൻ്റെ ഈ 'ആടുതോമ'.
വാച്ച്,ഇയർഫോൺ, ഹെഡ്സെറ്റ് തുടങ്ങിയവ ഉപയോഗിച്ചും നടൻ മാരുടെ രൂപരേഖ നിർമ്മിക്കുന്നുണ്ട് ഈ കലാകാരൻ .
പെൻസിൽ ഡ്രോയിംഗിലൂടെയാണ് കിരൺ രാജ് വരയിലേക്ക് ചുവടുവച്ചത്. കമ്പിൽ ചെറുക്കുന്നിൽ കൗസല്യത്തിൽ മധുസൂദനൻ -ജയലത ദമ്പതികളുടെ മകനാണ് കിരൺ .സഹോദരൻമാരായ മിഥുൻ, അരുൺ ,ഏട്ടത്തി അമ്മ അഷിത എന്നിവരടങ്ങുന്ന കുടുംബമാണ് കിരണിൻ്റേത്.