സ്വയം തൊഴിൽ വായ്പ അനുവധിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 



 കണ്ണൂർ : -സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 


പരമാവധി നാലു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. ആറു ശതമാനം പലിശ നിരക്കില്‍ വായ്പാ തുക 60 തുല്ലൃ മാസ ഗഡുക്കളായി തിരിച്ചടക്കണം. പ്രായപരിധി 18 നും 55 നും മധ്യേ.  


കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2705036, 9446778373

Previous Post Next Post