തൈലവളപ്പ്: ഈ വർഷത്തെ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ തൈലവളപ്പ് ശാഖാ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റി മൊമെൻ്റൊ നൽകി അനുമോദിച്ചു.
പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ബൽക്കീസ് ഹാരിസിന് ഇ കെ മൈമൂനത്ത് മെമ്മോറിയൽ കേഷ് അവാർഡ് ഖൈറുന്നിസ ടീച്ചർ സമ്മാനിച്ചു.ഇ കെ ഇഖ്ബാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ്
മയ്യിൽ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് സി കെ സത്താർ ഹാജി ഉദ്ഘാടനം ചെയ്തു.മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ കുഞ്ഞഹമ്മദ് കുട്ടി, വാർഡ് മെമ്പർ കാദർ കാലടി, സർ സയ്യിദ് കോളജ് എം എസ് എഫ് സെക്രട്ടറി ഹഫീഫ് മാട്ടൂൽ, ഹാരിസ് പി പി, ശംസുദ്ദീൻ പി വി, കൊളച്ചേരി പഞ്ചായത്ത് എം. എസ്. എഫ് സെക്രട്ടറി ഷിയാസ് കൊടിപോയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
സെക്രട്ടറി നിയാസ് തൈലവളപ്പ് സ്വാഗതവും അസ്ലം ടി വി നന്ദിയും പറഞ്ഞു.