കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ചു


കുറ്റ്യാട്ടൂർ
: മുസ്ലിം യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ചു കുറ്റ്യാട്ടൂർ പള്ളിമുക്കിൽ ഉയർത്തിയ കൊടിമരം സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിൽ മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പള്ളിമുക്ക് ശാഖ കമ്മിറ്റി പ്രതിഷേധിച്ചു. 

കുറ്റക്കാർക്കെതിരെ കർശന നടപടി കൈകൊള്ളണമെന്നു ആവശ്യപ്പെട്ടു കൊണ്ട് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

മുസ്ലിം യൂത്ത് ലീഗ് മുൻ ജില്ലാ ഉപാധ്യക്ഷൻ കെ കെ എം ബഷീർ മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി പി. കെ ഷംസുദ്ധീൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൾ ഖാദർ മൗലവി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ബഷീർ, ശാകിർ പള്ളിമുക്ക്, ഫഹദ് പള്ളിമുക്ക് എന്നിവർ സംസാരിച്ചു.

Previous Post Next Post