മയ്യിൽ :- മയ്യിൽ ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പുതിയ ക്രമീകരണങ്ങൾ വരുത്താൻ തീരുമാനമായി.
ദീർഘസമയം നിർത്തിയിടുന്ന വാഹനങ്ങളും കച്ചവടക്കാരുടെ വാഹനങ്ങളും സാറ്റ്കോസ് മുതൽ ചെക്യാട്ടുവരെയുള്ള റോഡിന്റെ വലതുഭാഗം ഉപയോഗപ്പെടുത്തണം. സാറ്റ്കോസ് മുതൽ കാഞ്ഞിരോട് റോഡ് വരെയുള്ള ഭാഗങ്ങളിൽ അരമണിക്കൂറിൽ കൂടുതൽ വാഹനം നിർത്തിയിടരുത്.
ഓട്ടോറിക്ഷ സ്റ്റാൻഡിൽ മാത്രം പാർക്ക് ചെയ്യണം. മുഴുവൻ ബസ്സുകളും ബസ് സ്റ്റാൻഡിൽ കയറുകയും അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തേണ്ടതുമാണ്.
ഫുട്പാത്തിൽ
വാഹനം നിർത്തുന്നതും കച്ചവട സാധനങ്ങൾ ഇറക്കിവയ്ക്കുന്നതും നിരോധിച്ചു. വഴിയോര കച്ചവടം അനുവദിക്കില്ല. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കിയാൽ ശക്തമായ നടപടി സ്വീകരിക്കും. നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന, മയ്യിൽ സ്റ്റേഷൻ എസ്എച്ച്ഒ
പി ആർ മനോജ്, പഞ്ചായത്ത് സെക്രട്ടറി ടി പി അബ്ദുൾ ഖാദർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെ ക്ടർ എം പി റിയാസ്, വില്ലേജ് ഓഫീസ് പ്രതിനിധി എ രൂപേഷ് എന്നിവർ സംസാരിച്ചു.