മയ്യിൽ:-എസ്എംഎ ബാധിതനായ ചപ്പാരപ്പടവിലെ ഖാസിമിന്റെ ചികിത്സ ധനശേഖരണാർഥം എസ്കെഎസ്എസ്എഫ് മയ്യിൽ ക്ലസ്റ്റർ നേതൃത്വത്തിൽ ആക്രി ശേഖരണം നടത്തി.
കണ്ടക്കൈ, കുറ്റ്യാട്ടൂർ, പാവന്നൂർ,നിരത്തുപാലം, ഇരുവാപ്പുഴനമ്പ്രം, ചോല, മയ്യിൽ, കയരളംമൊട്ട എന്നിവിടങ്ങളിൽ നിന്നാണ് പ്രവർത്തകർ ആക്രി സാധനങ്ങൾ ശേഖരിച്ചത്.
ക്ലസ്റ്റർ പ്രസിഡന്റ് ശുക്കൂർ കണ്ടക്കൈ, സെക്രട്ടറി ജംഷീർ പാവന്നൂർ, അജ്മൽ യമാനി, ഹാദി മയ്യിൽ, നിസാമുദ്ധീൻ അസ്അദി ചോല, അബുബക്കർ നമ്പ്രം, സുഹൈൽ നിരത്തുപാലം, മിസ്ഹബ് കണ്ടക്കൈ, അർഷാദ് പാവന്നൂർ, സഫ് വാൻ മയ്യിൽ, ഫർസാൻ നിരത്ത് പാലം എന്നിവർ നേതൃത്വം നൽകി.
ആക്രി വിറ്റു കിട്ടുന്ന തുക പൂർണമായും ഖാസിമിന്റെ ചികിത്സ ചെലവിനായി നൽകുമെന്ന് നേതാക്കൾ അറിയിച്ചു.