പള്ളിപ്പറമ്പിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു



പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ജി എൽ പി സ്ക്കൂളിൽ നടന്ന സ്വാതന്ത്ര ദിനാഘോഷത്തിൽ പ്രധാനധ്യാപിക ജലജ ടീച്ചർ പതാക ഉയർത്തി. 
വാർഡ് മെമ്പർ കെ അശ്രഫ്, പി.ടി. എ പ്രസിഡണ്ട് കെ.പി.മഹമൂദ്, സലാം മാസ്റ്റർ, രജിത്ത് മാസ്റ്റർ, മുനീർ മാസ്റ്റർ,എ.പി അമീർ, എന്നിവർ സന്നിഹിതരായി.

പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്തിൽ പള്ളിപ്പറമ്പിൽ പായസവിതരണവും പതാക ഉയർത്തി. 700 ഓളം വീടുകളിൽ പായസം വിതരണം നടത്തി. ബൂത്ത് പ്രസിഡണ്ട്  എ പി അമീർ പതാക ഉയർത്തി.വാർഡ് മെമ്പർ കെ.മുഹമ്മദ് അശ്റഫ് കെ പി.മഹമൂദ്, കെ പി ശുക്കൂർ, എന്നിവർ പ്രസംഗിച്ചു.പായസ വിതരണത്തിന് മുഖ്ത ഫ് ടി.പി, റഹ്മത്തുള്ള, നൗഫൽ സി.വി, എൽ.അമീർ, നസീർ.പി, വാസിൽ.കെ.എൻ, റാഷിദ് കെ.വി, മുസ്തഹ്സിൻ, നാസർ ടി.വി, ഖാലിദ്, കുന്നത്ത് ഇബ്രാഹിം, എന്നിവർ നേത്രത്വം നൽകി.
പള്ളിപ്പറമ്പ്:-സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി പള്ളിപ്പറമ്പ് മുസ്ലിം യൂത്ത് ലീഗ് പതാക ഉയർത്തി ആഘോഷിച്ചു.  കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്  കെ.കെ മുസ്തഫ പതാക ഉയർത്തി.ടി.പി മർവ്വാൻ, സി.കെ ലഥീഫ്, അബ്ദുറഹ്മാമാൻ നേത്രത്യം നൽകി
പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് യുനിറ്റ്
SSF ൻ്റെ നേതൃത്വത്തിൽ സ്വതന്ത്രദിനം ആഘോഷിച്ചു. മധുര പലഹാരവും വിതരണം ചെയ്തു വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് പതാക ഉയർത്തി.മുഹമ്മദ് ബിഷർ, ജാഫർ, മുസവ്വിർ എന്നിവർ നേത്രത്യം നൽകി
പള്ളിപ്പറമ്പ്: 75ആം സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് എസ്കെഎസ്എസ്എഫ് പള്ളിപ്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ ഉസ്താദ് അഹമ്മദ് മൗലവി പതാക ഉയർത്തി.അമീർ സഅദി,റംസാൻ ഹാജി, അബ്ദുല്ലത്തീഫ്, ഹാഫിള് അമീൻ,ജാബിർ പള്ളിപ്പറമ്പ്, മർവാൻ പള്ളിപ്പറമ്പ്,  മുസാവ്വിർ പള്ളിപ്പറമ്പ് , എന്നിവർ പങ്കെടുത്തു
പള്ളിപ്പറമ്പ്:കൊളച്ചേരി എ പി സ്റ്റോറിൽ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക കോൺഗ്രസ് ഓഫീസ് ഉൽഘാടനം ചെയ്തു.ഓഫിസ് പരിസരത്ത് നടന്ന സ്വാത്ര(ന്തദിന ആഘോഷ ചടങ്ങിൽ മാമു ഹാജി പതാക ഉയർത്തി. എ.പി അമീർ,സി.എം അഷ്റഫ്, ഗഫൂർ.പി.പി, , ഹമീദ് ഇ കെ, എന്നിവർ സന്നിഹിതരായി


 




Previous Post Next Post