കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ


തളിപ്പറമ്പ്:-  തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 3 ഗ്രാം MDMA യും 88 ഗ്രാം കഞ്ചാവുമായി ചെക്കിക്കുളം, പള്ളിയത്ത് സ്വദേശികളെ പിടികൂടി.പള്ളിയത്ത്  മുരിക്കുംചേരിക്കണ്ടി വീട്ടിൽ അബ്ദുൾ റഹ്മാൻ, ഇരിക്കൂർ സ്വദേശി സാജിദ് കെ ആർ, മാണിയൂർ സ്വദേശി മുഹമ്മദ്‌ ഫാസിൽ ബി കെ എന്നിവരെയാണ് ലഹരി വസ്തുക്കളുമായി അറസ്റ്റ് ചെയ്തത്

ജോയൻ്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫ് സിവിൽ എക്സൈസ് ഓഫീസർ സുഹൈൽ പി.പി എന്നിവർക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റൈയ്ഡ്. 
ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയാണ്.
മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച മഹീന്ദ്ര Kuv 100 കാറും കസ്റ്റഡിയിൽ എടുത്തു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫ് സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ്, വിനേഷ് ടി വി ,ഷൈജു ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post