നാറാത്ത്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷം എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി വിവിധ ബ്രാഞ്ചുകളിൽ വിപുലമായി ആഘോഷിച്ചു. പതാക ഉയർത്തൽ, മധുര വിതരണം, ശുചീകരണ പ്രവർത്തനം ,+2 പരീക്ഷയിൽ A+ വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവ നടന്നു.
നാറാത്ത് ബ്രാഞ്ചിൽ എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് പതാക ഉയർത്തി. ജോ:സെക്രട്ടറി മുസ്തഫ നാറാത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൗഫ്, നാറാത്ത് ബ്രാഞ്ച് സെക്രട്ടറി ഷംസുദ്ദീൻ , ശിഹാബ്, ഷമീർ, നസീർ ജലാൽ കെ വി എന്നിവർ പങ്കെടുത്തു.