കമ്പിൽ :-എസ് വൈ എസ് കമ്പിൽ സോൺ അർദ്ധവാർഷിക കൗൺസിലും സ്റ്റെപ് അപ് കേമ്പും പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ്യ യിൽ നടന്നു. സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി
പിടി അശ്റഫ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു. സോൺ കൺട്രോളർ സയ്യദ് സഅദ് തങ്ങൾ ഇരിക്കൂർ, ജില്ലാ പ്രസിഡൻറ് അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി,ജില്ലാ പബ്ലിക് റിലേഷൻ സെക്രട്ടറി റഷീദ് കെ മാണിയൂർ ,ഇസ്മായിൽ കോളാരി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സോൺ ജനറൽ സിക്രട്ടറി അംജദ് മാസ്റ്റർ പാലത്തുങ്കര വാർഷിക റിപ്പോർട്ടും ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുങ്കര, മിദലാജ് സഖാഫി ചോല, ഉമർ സഖാഫി ഉറുമ്പിയിൽ, മുനീർ സഖാഫി കടൂർ, ഷാഫി അമാനി മയ്യിൽ, റഷീദ് പെരുവങ്ങൂർ, സിദ്ധിഖ് മൗലവി കൊട്ട പൊയിൽ, അഷ്റഫ് ചേലേരി എന്നിവർ സംബന്ധിച്ചു.
സുന്നീ വോയ്സ് പ്രചരണ കാലയളവിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത യൂനിറ്റുകൾക്കും , സർക്കിൾ കമ്മിറ്റിക്കും അനുമോദനവും സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ സാന്ത്വനം വളണ്ടിയേഴ്സിനെ പ്രത്യേകം അഭിനന്ദിച്ചു.