സിപിഐ (എം) പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സമ്മേളനങ്ങൾക്ക് പാട്ടയം താഴെ ബ്രാഞ്ച് സമ്മേളനത്തോടെ കൊളച്ചേരി പഞ്ചായത്തിൽ തുടക്കമായി


കൊളച്ചേരി :-
സിപിഐ (എം) പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു.

കൊളച്ചേരി ലോക്കലിലെ ആദ്യ സമ്മേളനമായ പാട്ടയം താഴെ ബ്രാഞ്ച് സമ്മേളനത്തിന് ഉജ്വല തുടക്കം .

പാട്ടയം താഴെ ബ്രാഞ്ചിലെ മുതിർന്ന അംഗം കെ.നാരായണൻ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു.

കെ.സുരേശൻ അധ്യക്ഷനായി. സിപിഎം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം സ.എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു .ടി .കെ ശ്രീജ രക്തസാക്ഷി പ്രമേയവും,സലാഹുദ്ദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു .

പി .പി രാഗേഷ് മൂന്ന് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ലോക്കൽ സെക്രട്ടറി സി. സത്യൻ ,എ. കൃഷ്ണൻ ,കെ രാമകൃഷ്ണൻ മാസ്റ്റർ ,കെ .പി സജീവ് ,എം വേലായുധൻ എന്നിവർ പങ്കെടുത്തു .


Previous Post Next Post