മയ്യിൽ :- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന നാലുദിന ജനകീയ ശാസ്ത്ര ക്ലാസ്സുകളുടെ തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ണ അദ്ധ്യക്ഷയായി. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ വിജയൻ ശാസ്ത്ര ക്ലാസ്സുകളുടെ സംഘാടനം സംബന്ധിച്ച വിശദീകരണം നൽകി.നാം ജീവിക്കുന്ന പ്രകൃതി എന്ന വിഷയത്തിൽ ഡോ.സപ്ന ജേക്കബ് (അസി.പ്രെഫസർ പയ്യന്നൂർ കോളേജ് ക്ലാസ്സെടുത്തു. കെ.കെ രവി,അനൂപ് ലാൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി അരവിന്ദാക്ഷൻ സ്വാഗതവും പി.കെ പ്രഭാകരൻ (സെക്രട്ടറി, മയ്യിൽ സിആർസി) നന്ദിയും പറഞ്ഞു.