കൊളച്ചേരി :- കൊളച്ചേരി പി എച്ച് സി യിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർ സൗമ്യയ്ക്ക് കൊളച്ചേരി പി എച്ച് സി യിലെ ആശാവർക്കർമാർ സ്നേഹോപഹാരം നൽകിക്കൊണ്ട് യാത്രയയപ്പ് നൽകി .
മെയിൻ ലീഡർ കെ അനിത ഉപഹാര സമർപ്പണം നടത്തി. സബ് സെന്റർ ലീഡർമാരായ ഉഷ, ശ്രീജ ടി കെ , വത്സല, കെ സത്യവതി എന്നിവർ ആശംസകൾ അർപ്പിച്ചു. കൊളച്ചേരി പി എച്ച് സി യിലെ 22 ആശവർക്കർമാരും പരിപാടിയിൽ പങ്കെടുത്തു.