നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഴീക്കോട് എം എൽ എ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ , നാറാത്ത് പഞ്ചായത്ത് കെ രമേശൻ , ഡി.പി.എം ഡോ.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.