''ചാത്തമ്പള്ളി കണ്ടൻ" നാടകപ്രവർത്തകർ ഒത്തുചേർന്നു


കൊളച്ചേരി:-23 വർഷം മുമ്പ് കണ്ണൂർ നേതാജി തീയേറ്റേഴ്സ് നിരവധി വേദികളിൽ അവതരിപ്പിച്ച ചരിത്ര നാടകത്തിൻ്റെ രചയിതാവും ,അഭിനേതാക്കളും സംഗമിച്ചു .

"നാടക ഓർമ്മകളുമായി നമ്മൾ "  എന്ന് പേരിട്ട നാടക കൂട്ടായ്മ പുതിയൊരുനുഭവമായി മാറി .

ഇ പി കൃഷ്ണൻ നമ്പ്യാർ രചിച്ച ചാത്തമ്പള്ളി കണ്ടൻ എന്ന നോവലിനെ ആസ്പദമാക്കി പവിത്രൻ കണ്ണാടിപറമ്പ് രചിച്ച നാടകം വിഷകണ്ഠൻ തെയ്യത്തിൻ്റെ ഉൽഭവ കഥയാണ്.

 രാജേന്ദ്രൻ നാറാത്ത് നാടകത്തിൻ്റെ രംഗാവിഷ്ക്കാരം നടത്തി .ഗോപാലകൃഷ്ണൻ കൊളച്ചേരി ,എം.കെ ജനാർദ്ദനൻ ,ശ്രീധരൻ സംഘമിത്ര ,ബേബി രഞ്ചിത്ത് ,വിനോദ് കുമാർ ,അശോകൻ പെരുമാച്ചേരി ,ദേവരാജൻ പി വി , മാക്കൂട്ടം പുരുഷോത്തമൻ ,ഇ.പി വിജയൻ ,പ്രമീള നാറാത്ത് ,സിന്ധു പി.വി, കൃഷ്ണൻ നൂഞ്ഞേരി, നാരായണൻകുട്ടി തുടങ്ങിയവർ വിവിധ കഥാപാത്രങ്ങൾക്ക് വേഷമിട്ടു .

ഹരിദാസ് ചെറുകുന്ന് ദീപസംവിധാനവും ,സുമേഷ് ചാല സംഗീതാവിഷ്കാരം നടത്തിവിജയൻ കടമ്പേരി രംഗപടവും ,വിശ്വൻ കണ്ണപുരം ചമയവും ഒരുക്കി . 

കരുമാരത്ത് ഇല്ല കുടുംബാഗങ്ങൾ നാടകത്തിനെതിരെ പരാതി പെട്ടതിനാൽ കോടതി നിയോഗിച്ച കമ്മീഷൻ്റെ മുന്നിലാണ് ആദ്യ അവതരണം നടന്നത് .

കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിനാൽ നിരവധി സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കുകയുണ്ടായി പ്രശസ്ത നാടക സംവിധായകൻ ഹരിദാസ് ചെറുകുന്ന് നാടക കൂട്ടായ്മയിൽ മുഖ്യാതിഥിയായി .

പവിത്രൻ കണ്ണാടി പറമ്പിന് ശ്രീധരൻ സംഘമിത്ര ഉപഹാരം നൽകി .ഹരിദാസ് ചെറുകുന്നിന് ഗോപാലകൃഷ്ണൻ കൊളച്ചേരി ഉപഹാരം നൽകി .

നാടക അവതരണ ഘട്ടത്തിലെ അനുഭവങ്ങൾ പങ്ക് വെച്ചു ബേബി രഞ്ചിത്ത് ,വിനോദ് കുമാർ ,ദേവരാജൻ പി.വി പ്രമീള നാറാത്ത് ,സിന്ധു സംസാരിച്ചു.



Previous Post Next Post