അഴീക്കോട്: പുതിയതെരു ടൗണില്‍ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പള്ളിക്കുന്ന് മുതല്‍ വളപട്ടണം വരെയും, കാട്ടാമ്പള്ളി റോഡിലും കക്കാട് ഭാഗത്തേക്ക് പോവുന്ന റോഡിലുമെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത് പുതിയതെരു ടൗണിലെ കുരുക്കാണ്. കാലങ്ങളായുള്ള കുരുക്കിന് പരിഹാരം കാണാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കോ ജനപ്രതിനിധികള്‍ക്കോ ആയിട്ടില്ലെന്നത് പോരായ്മ തന്നെയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും വരുന്നവര്‍ക്കും കുരുക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്. വ്യാപാരികളെയും കെട്ടിട ഉടമകളെയും വിശ്വാസത്തിലെടുത്ത് പുതിയതെരു മാര്‍ക്കറ്റ് വികസനം സാധ്യമാക്കിയാല്‍ മാത്രമേ കുരുക്കിന് ശാശ്വത പരിഹാരം കാണാനാവുകയുള്ളൂ. മാര്‍ക്കറ്റില്‍ അവശ്യവസ്തുക്കള്‍ വാങ്ങാനെത്തുന്നവര്‍ക്കും
വാഹന യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന കുരുക്കഴിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്, വൈസ് പ്രസിഡൻറ് ജൗഹർ വളപട്ടണം, ലത്തീഫ് മിൽ റോഡ് എന്നിവർ സംബന്ധിച്ചു.