ഡോ.റാംമോഹൻ മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി.ക്ക് റഫറൻസ് പുസ്തകങ്ങൾ സംഭാവന ചെയ്തു


മയ്യിൽ :- Centre For Development Studies, Thiruvananthapuram, M.G. University, Kottayam എന്നിവിടങ്ങളിലെ  നിരവധി വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഡോ.റാംമോഹൻ  മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി.ക്ക്  റഫറൻസ് പുസ്തകങ്ങൾ സംഭാവന ചെയ്തു.

 ഇന്നലെ ഡോ.റാം മോഹൻ്റെ വീട്ടിൽ  അദ്ദേഹത്തിൽ നിന്ന് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ജില്ലാ ലൈബ്രറി സെക്രട്ടറി പി.കെ.വിജയൻ, സി.ആർ.സി.പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ, സെക്രട്ടറി പി.കെ.പ്രഭാകരൻ, പ്രവർത്തക സമിതി അംഗവും വയോജനവേദി കൺവീനറുമായ കെ.മോഹനൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Previous Post Next Post