ബി ജെ പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജൻമദിനം ആഘോഷിച്ചു

 


കൊളച്ചേരി:-ബി.ജെ.പി.കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്തുകളിൽ പണ്ഡിറ്റ്‌ ദീനദയാൽ  ഉപാദ്ധ്യായയുടെ നൂറ്റി അഞ്ചാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.

 പഞ്ചായത്ത് തല ആഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് അംഗം വി.വി.ഗീത ഉദ്ഘാടനം ചെയ്തു ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

പല ലോക രാഷ്ട്രങ്ങളും അംഗീകരിച്ച സാമൂഹിക, സാമ്പത്തീക പദ്ധതിയായ ഏകാത്മാ മാനവ ദർശനത്തിന്റെ ഉപജ്ഞാതാവ് ആണ് ദീന ദയാൽ ജി എന്നും കോശങ്ങൾ ചേർന്ന് അവയവവും ആ അവയവങ്ങൾ ചേർന്ന മനുഷ്യൻ പ്രവർത്തിക്കുന്നതു പോലെ വ്യക്തികൾ ചേർന്ന് വിവിധ സമൂഹവും ആ സമൂഹങ്ങൾ ചേർന്ന് ഒറ്റക്കെട്ടായ് ഒരാത്മാവായ് രാഷ്ട്രവും രൂപപ്പെടുക എന്നുള്ള ഏകാത്മാ മാനവ ദർശനത്തിന്റെ കാലികപ്രസക്തിയെപ്പറ്റി ഇ.പി. ഗോപാലകൃഷ്ണൻ സംസാരിച്ചു.

  ജനറൽ സെക്രട്ടറി പി.വി.ദേവരാജൻ ,  ജയരാജൻ, ടി. പ്രതീപൻ ജിതേഷ് എ സഹജൻ എം.വി.രാജൻ എന്നിവർ വിവിധ ബൂത്തുകളിൽ നേതൃത്വം നല്കി.

Previous Post Next Post