അഥീന നാടക - നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം സംഘടിപ്പിച്ചു


മയ്യിൽ :- 
അഥീന നാടക - നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ  തൊഴിൽ പരിശീലനം സംഘടിപ്പിച്ചു.

പി.വി.നന്ദഗോപാലിന്റെ അധ്യക്ഷതയിൽ  മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗം എ പി സുചിത്ര ഉദ്ഘാടനം ചെയ്തു. പ്രദീപ്‌ മാലോത്ത് ക്ലീനിംഗ് പ്രൊഡക്ടുകളുടെ 10 ഇനങ്ങളിൽ പരിശീലനം നൽകി. 

കലാസാംസ്കാരിക രംഗത്ത് വ്യത്യസ്ഥമാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന അഥീന നാടക നാട്ടറിവ് വീടിന്റെ ശ്രദ്ധേയമായ പ്രവർത്തനമാണ് തൊഴിൽ പരിശീലനം. കുത്തക ഭീമന്മാർ പരസ്യത്തിലൂടെ സമൂഹത്തെ അടിച്ചേൽപ്പിക്കുന്ന ക്ലീനിംഗ് പ്രൊഡക്റ്റുകൾ അതിനെക്കാൾ മികച്ച രീതിയിൽ  ചെറിയ വിലക്ക് തയ്യാറാക്കാൻ ഈ പരിശീലന പരിപാടിയിലൂടെ സാധിച്ചു.

ടി.എം.എൻ ഒറപ്പടി, അഥീനയുടെ പ്രസിഡണ്ട് ദിലു കെ തിലക് , ശിഖകൃഷ്ണൻ, ശിശിര കാരായി എന്നിവർ നേതൃത്വം നൽകി.

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത പന്ത്രണ്ട് പേർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരിശീലനം നൽകി.

Previous Post Next Post