മാണിയൂർ: ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സറ്റി എം എ ഡവലപ്മെന്റ് എക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വർഷ കെ.വിയെ അനുമോദിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ അനുമോദനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. പി.സുനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എം. ബാബുരാജ്, കുതിരയോടൻ രാജൻ, കെ.ശരൺ നാഥ്, വർഷ.കെ.വി എന്നിവർ സംസാരിച്ചു.