കൊളച്ചേരി :- ഭാരതീയ പ്രകൃതി കൃഷി പദ്ധതി (BPKP ) പ്രകാരം കൊളച്ചേരി കൃഷി ഭവൻ്റെ നേതൃത്വത്തിൽ കൊളച്ചേരി ക്ലസ്റ്ററിൽ ഹരിത കഷായ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ശ്രീമതി. സജ്മ.എം ,വാർഡ് മെമ്പർ ശ്രീ.കെ .പി നാരായണൻ, ശ്രീ.എ.ഭാസ്കരൻ(HPCC), ശ്രീ.വിജയൻ മാസ്റ്റർ(CRP), കെ.സന്തോഷ് (FIG സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
കൃഷി ഓഫീസർ ഡോ.അഞ്ജു പദ്മനാഭൻ, കൃഷി അസിസ്റ്റൻ്റ് ശ്രീ.ശ്രീനി.കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
FIG യുടെ നേതൃത്വത്തിൽ നിർമ്മിച്ച 500 ലിറ്റർ ഹരിത കഷായം 15 ദിവസത്തിനു ശേഷം കർഷകർക്ക് വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.