മയ്യിലിൽ കോൺഗ്രസ്സ് നേതാവും മുപ്പതോളം പ്രവർത്തകരും കോൺഗ്രസ് എസ്സിൽ ചേർന്നു


മയ്യിൽ :-
കോൺഗ്രസ് ഐ നേതാവും വേളം മഹാഗണപതി ക്ഷേത്രം മുൻ ട്രസ്റ്റി ചെയർമാനുമായ കെ.രാഘവനും മുപ്പതോളം പ്രവർത്തകരും കോൺഗ്രസ് എസിൽ  ചേർന്നു.

കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻ്റ്  കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ കോൺഗ്രസ്സ് എസ്സിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ്,ജില്ലാ പ്രസിഡൻ്റ് കെ കെ ജയപ്രകാശ് ,സംസ്ഥാന നിർമാവഹ സമിതി  അംഗം കെ.സി സോമൻ നമ്പ്യാർ , ഐഎൻഎൽസി സംസ്ഥാന പ്രസിഡൻ്റ് എം ഉണ്ണികൃഷ്ണൻ, കെ.എസ് യു സംസ്ഥാന പ്രസിഡണ്ട് റിനീഷ് മാത്യു, കെ.സി.രാമചന്ദ്രൻ, പി.കെ വേണുഗോപാലൻ, കെ.രാഘവൻ എന്നിവർ സംസാരിച്ചു. 

പി പി ചന്ദ്ര ശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.വി കുഞ്ഞി കൃഷ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

Previous Post Next Post