അബൂദാബി :- പാണ്ഡിത്യത്തിന്റെ പര്യായമായ വിനയവും ലാളിത്യവും എളിമയും കൈമുതലാക്കിയ പണ്ഡിത തേജസായിരുന്നു വിടപറഞ്ഞ് പോയ മർഹൂം സയ്യിദ് ഹാഷിം കോയ തങ്ങളെന്ന് മഹ്റൂഫ് ദാരിമി കണ്ണപുരം പറഞ്ഞു . അബൂദാബി കണ്ണാടിപ്പറമ്പ ദാറുൽ ഹസനാത്ത് കമ്മിറ്റി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച സമസ്ത കേരള ജംയ്യത്തുൽ ഉലമ കണ്ണൂർ ജില്ല ട്രഷററും . ജില്ലാ നായിബ് ഖാളിയും കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ല്ലാമിക് അക്കാദമിയുടെ ശിൽപ്പിയുമായ സയ്യിദ് ഹാഷിം കുഞ്ഞി കോയ തങ്ങൾ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ജീവിതത്തിൽ നിന്ന് ഏവർക്കും പഠിക്കുവാനും പകർത്തുവാനും പാഠം ഉൾകൊള്ളുവാനും അതിലുപരി മാതൃകയാക്കാനും പെറ്റിയ ജീവിതമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുൽ ബാരി മയ്യിലിന്റെ അദ്ധ്യക്ഷതയിൽ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ട്രഷറർ ബി.സി. അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു.സയ്യിദ് ജാബിർ ദാരിമി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഒ.പി അബ്ദുറഹ്മാൻ മൗലവി, അലി മൗലവി കൊട്ടില, കബീർ മൗലവി മാണിയൂർ, ഷക്കീർ അഹ്മദ് മാങ്കടവ്, ശാദുലി വളകൈ, മഷ്ഹൂദ് നീർച്ചാൽ, റയീസ് ചെമ്പിലോട് തുടങ്ങിയവർ പ്രസംഗിച്ചു. സമീർ പുലൂപ്പി സ്വാഗതവും യൂസുഫ് പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.
