മുസ്ലിം ലീഗ് ദിശ കാമ്പയിന് പരിസമാപ്തി

 

കൊളച്ചേരി : "സ്വത്വ ബോധ്യത്തിൽ നിന്ന് രാഷ്ട്രീയ ബോധത്തിലേക്ക്" എന്ന പ്രമേയവുമായി മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസമായി നടന്നു വരുന്ന സംഘടനാ ശാക്തീകരണ കാമ്പയിൻ ദിശ യ്ക്ക് പരിസമാപ്തി. പാട്ടയത്ത് നടന്ന കാമ്പയിനിൻ്റെ സമാപനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സമാപന സന്ദേശം നൽകി. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ പ്രമേയ പ്രഭാഷണം നിർവഹിച്ചു. ആമുഖ പ്രഭാഷണം മുനീർ മേനോത്ത് നിർവഹിച്ചു. ഹംസ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൽ മജീദ്, മൻസൂർ പാമ്പുരുത്തി എന്നിവർ സംസാരിച്ചു. കെ. ഷാഹുൽ ഹമീദ്, കെ മുഹമ്മദ് കുട്ടി ഹാജി, ആറ്റക്കോയ തങ്ങൾ, മജീദ് ഹാജി, കെ.പി അബ്ദുൽ സലാം, സലാം കമ്പിൽ, ജാബിർ പാട്ടയം, അഫ്സൽ കയ്യങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. നാസർ എം സ്വാഗതം പി.പി ബഷീർ നന്ദിയും പറഞ്ഞു.

Previous Post Next Post