മണൽ കടത്തിലെ ക്രമക്കേട് ; കമ്പിൽ NRI റിലീഫ് കോ - ഓപ്പ് സൊസൈറ്റിക്കെതിരെ കേസെടുക്കാൻ ഉത്തരവ്


കൊളച്ചേരി :-  കമ്പിൽ കടവുകളിൽ നിന്നും മണൽ വാരുന്നതിൽ കമ്പിൽ NRI റിലീഫ് & വെൽഫയർ കോ- ഓപ്പ് സൊസൈറ്റി  നടത്തിയ അഴിമതിക്കെതിരെ കേസെടുക്കാൻ  വിജിലൻസ് ഡയക്ടർ അനുമതി നൽകി.  ഉടൻ തന്നെ FIR രജിസ്റ്റർ ചെയ്യുമെന്നാണ് വിജിലൻസ് അറിയിക്കുന്നത്.

 സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ നിന്നും 2014 - 15 കാലത്ത് നടന്ന മണലെടുപ്പ് വഴി സംഘത്തിന് ലഭിക്കേണ്ട 42 ലക്ഷം രൂപ അപഹരിക്കപ്പെട്ടു എന്നും ഇടത്തട്ടുകാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ സംഘത്തിന് സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും  സഹകരണ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടുകൾ ശരിവെക്കുന്ന തരത്തിലാണ് പിന്നീട് വിജിലൻസും നിലപാട് എടുത്തത്.തുടർന്നാണ് കേസെടുക്കാൻ വിജിലൻസ് നിർദ്ദേശിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം കെ പി ഹൗസിലെ കെ പി ഷമീറാണ് വിജിലൽസിന് പരാതി നൽകിയത്.

Previous Post Next Post