എസ് ഡി പി ഐ മാലോട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 



കണ്ണാടിപ്പറമ്പ്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫീസുകള്‍ ജനസേവനകേന്ദ്രങ്ങളായി മാറണമെന്നു എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്. 

എസ്.ഡി.പി.ഐ മാലോട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഓഫീസുകള്‍ അതാത് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര കേന്ദ്രം കൂടിയായി മാറണം. ഇതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവും. ഇതുവഴി വാര്‍ഡിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത് ഒരുപരിധി വരെ ഒഴിവാക്കാനാവും. 

എസ്.ഡി.പി.ഐ ഓഫിസുകള്‍ ഇത്തരത്തില്‍ ജനങ്ങളുടെ ഓഫീസായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ മാലോട്ട് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് അനസ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി എം ടി ഹനീഫ,  പോപുലര്‍ ഫ്രണ്ട് കണ്ണാടിപ്പറമ്പ് ഏരിയാ പ്രസിഡണ്ട് കെ ജാഫര്‍, ബ്രാഞ്ച് സെക്രട്ടറി മുബാറക്ക്  സാഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post