മയ്യിൽ:- ജോലിക്കിടയിൽ ബസിൽ നിന്ന് വീണ് പിൻചക്രം കയറി അരക്ക് താഴെ പൂർണ്ണമായും ചതഞ്ഞരഞ്ഞ് ചികിത്സയിൽ കഴിയുന്ന തലശ്ശേരിയിലെ ബസ് കണ്ടക്ടർ അർജ്ജുൻ്റെ ചികിത്സാ സഹായത്തിനായി കാരുണ്യ യാത്ര സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ സ്വദേശി രഞ്ചിത്തിൻ്റെ ഉടമസ്ഥതയിലുള്ള അമ്പാടി ബസിൻ്റെ രണ്ട് ബസുകളാണ് കൂടെപ്പിറപ്പിന് കൈത്താങ്ങാവാൻ കാരുണ്യയാത സംഘടിപ്പിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഒമ്പതാം നമ്പർ ബസ് കൂട്ടായ്മയാണ് ഈ പുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.
കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത് കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേ ഷാണ്.
പ്രവീൺ, സച്ചിൻ, അരൂപ്, സുവിൻ, ശ്രീജിത്ത്,പ്രേമൻ, അർഫാത്, ഫാജാസ്, ലെവൻ എന്നിവർ നേതൃത്വം നൽകി .
ഇന്നലത്തെ കാരുണ്യ യാത്രയിൽ 40525 രൂപ ലഭിക്കുകയും ചെയ്തു.