മയ്യിൽ - കാഞ്ഞിരോട് റോഡ് പണി അടിയന്തിരമായി പൂർത്തികരിക്കണമെന്ന് CPIM തായംപൊയിൽ ബ്രാഞ്ച് സമ്മേളനം


മയ്യിൽ :-
വർഷങ്ങളുടെ പഴക്കമുള്ള മയ്യിൽ - കാഞ്ഞിരോട് റോസ് ഏറെക്കാലത്തെ ആവശ്യങ്ങളുടെ ഭാഗമായി MLA ജയിംസ് മാത്യുവിന്റെ പദ്ധതിയിൽ ഉൾപ്പെത്തി കിഫ്ബിയുടെ സഹായത്തോടെ വീതികൂട്ടി മെക്കാഡാം ടാറിംഗ് പണി നടക്കുകയാണ്. എയർപോട് ലിങ്ക് റോഡ് എന്ന നിലയിൽ വലിയ ഗതാഗത തിരക്കുള്ള ഒരു റോഡായി ഇത് ഇന്ന് മാറി. 

പക്ഷെ  എവിടെയും കേട്ട് കേൾവിപോലുമില്ലാത്ത നിലയിലാണ് ഇതിന്റെ പണി ഇഴഞ്ഞുനീങ്ങുന്നത്. 3 വർഷത്തിലധികമായി പൊളിച്ചിട്ട റോഡ് CPIM ന്റേതടക്കം നിരവധി പ്രക്ഷോഭ സമരങ്ങൾക്കു ശേഷം ഒരു ലെയർ ടാറിംഗ് പൂർത്തിയാക്കിയെങ്കിലും ബാക്കി പണികൾ ഇഴഞ്ഞു നീങ്ങുകയാണ്. കാര്യാംപറമ്പിലെ കലുങ്ക് നിർമ്മാണം, ഡ്രൈനേജിന്റെ അപാകതകൾ തുടങ്ങിയവ ഇനിയും പരിഹരിക്കാനുണ്ട്. ആദ്യഘട്ട താറിംഗിന് ശേഷം വലിയ നിലയിൽ വാഹന ഗതാഗതം കൂടിയതോടെ അമിത വേഗത മൂലമുള്ള അപകട സാധ്യതയും വർദ്ധിച്ചിരിക്കുന്നു. തായംപൊയിലിലെ തടക്കം വളവുകൾ അപകട സാധ്യതകളുള്ളതായിരിക്കുന്നു. സ്കൂളുകൾ തുറക്കുന്നതോടെ രക്ഷിതാക്കൾക്കടക്കം ഈ കാര്യത്തിലുള്ള ആശങ്കകളും കൂടും. അതുകൊണ്ടു തന്നെ റോഡ് പണി അടിയന്തിരമായും പൂർത്തീകരിച്ച്, അപകട മുന്നറിയിപ്പുകളും, സ്കൂൾ പരിസരങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ  സ്ഥാപിച്ചും ഇത്തരം ആശങ്കകൾ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് CPIM തായംപൊയിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. 

സെക്രട്ടറിയായി സ: പി ദിനീഷിനെ തെരഞ്ഞെടുത്തു. ബ്രാഞ്ചിലെ മുതിർന്ന അംഗം സ: സി വി ഗോപാലൻ പതാക ഉയർത്തി. ഏരിയാ കമ്മറ്റി അംഗം സ: ഇ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സ: പി ദിനീഷ് സ്വാഗതം പറഞ്ഞു. എം.വി രാധാമണി രക്തസാക്ഷി പ്രമേയവും, വിശ്രുത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.  LC അംഗങ്ങൾ സ ടി.കെ ശശി, സി കെ ശോഭന, എം.വി സുമേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post