മയ്യിൽ:- ഇന്ധന വിലവർധനവ്,കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം,തൊഴിലില്ലായ്മ എന്നീവിഷയത്തിൽ dyfi മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലെ സത്യാഗ്രഹം ആരംഭിച്ചു.
സെപ്റ്റംബർ 6 മുതൽ 10വരെ കമ്പിൽ കൊളച്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ ആണ് സമരം.
6നു CPIM ജില്ലാ സെക്രട്ടറിയറ്റ് അംഗം സഖാവ് ടി കെ ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എം ദാമോദരൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി കെ കെ റിജേഷ്, ബ്ലോക്ക് പ്രസിഡന്റ് സി രെജുകുമാർ, ടി കെ ശിശിര, ജിതിൻ കെ സി, രാജേഷ് പി സി, ജിനില എന്നിവർ സംസാരിച്ചു. DYFIസംസ്ഥാന കമ്മിറ്റി അംഗം എം വി ഷിമ സമാപന പ്രസംഗം നടത്തി.
ഇന്ന് രാവിലെ 10 മണിക്ക് dyfi ജില്ലാ വൈസ് പ്രസിഡന്റ് കെ വി ജിജിൽ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി രെജു കുമാർ അധ്യക്ഷത വഹിച്ചു.
CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ, എം വി ഷിജിൻ, കെ വി പ്രതീഷ്, രനിൽ നമ്പ്രം, മിഥുൻ കണ്ടക്കൈ, സി നിജിലേഷ്, കെ പി അദിനാൻ എന്നിവർ സംസാരിച്ചു.
നാളെ മൂന്നാം ദിനം dyfi ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് അഫ്സൽ ഉൽഘാടനം ചെയ്യും.