മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച നെൽകർഷനുള്ള ആദരവ് നേടിയ ശ്രി.എ.പി.കുഞ്ഞിരാമനെ (കോട്ടയാട് ) KSSPA മയ്യിൽ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
KSSPA ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമായ ശ്രീ.കെ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു.KSSPA മയ്യിൽ മണ്ഡലം പ്രസിഡണ്ട് പി.ശിവരാമൻ അധ്യക്ഷത വഹിച്ചു.
കെ.സി.രാജൻ, കെ.പി.ചന്ദ്രൻ ,ടി. കുഞ്ഞിരാമൻ പ്രസംഗിച്ചു. പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച ശേഷം 3 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് മികച്ച വിളവ് എടുക്കുന്ന ശ്രീ.എ.പി.കുഞ്ഞിരാമൻ നാടിന് അഭിമാനമാണ്.