കരിങ്കൽ കുഴിയിലെ PHC സബ് സെൻ്റർ പ്രവർത്തനസജ്ജമാക്കണമെന്ന് CPI (M) നണിയൂർ നോർത്ത് ബ്രാഞ്ച് സമ്മേളനത്തിൽ പ്രമേയം


കൊളച്ചേരി :-
CPI (M) നണിയൂർ നോർത്ത് ബ്രാഞ്ച് സമ്മേളനം നണിയൂർLP സ്കൂളിൽ നടന്നു.CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം കെ.നാണു ഉദ്ഘാടനം ചെയ്തു .വി.രമേശൻ അധ്യക്ഷത വഹിച്ചു .

പി.പ്രകാശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ലോക്കൽ സെക്രട്ടറി സി. സത്യൻ ,അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ ,പി .പി കുഞ്ഞിരാമൻ ,ശ്രീധരൻ സംഘമിത്ര എന്നിവർ പ്രസംഗിച്ചു.


കരിങ്കൽ കുഴിയിൽ സ്ഥിതി ചെയ്യുന്ന PHC സബ് സെൻ്റർ പ്രവർത്തനസജ്ജമാക്കണമെന്ന് പ്രമേയത്തിൽ കൂടി ആവശ്യപെട്ടു.

പി.പ്രകാശനെ പുതിയ  സെക്രട്ടറിയായി തെരെഞ്ഞടുത്തു .


Previous Post Next Post