കൊളച്ചേരി നാടക കൂട്ടായ്മയുടെ ആദ്യ നാടകമായ "മേടം സാക്ഷി"യുടെ നാടക പ്രവർത്തക സംഗമം നവംബർ 14 ന്


കൊളച്ചേരി :-
കൊളച്ചേരി നാടക കൂട്ടായ്മയുടെ ആദ്യ നാടകമായ മേടം സാക്ഷി രംഗാവിഷ്കാരം നടന്നതിൻ്റെ പന്ത്രണ്ടാമത്  വാർഷീകം നവംബർ 14 ന് കമ്പിൽ സംഘ മിത്ര ഹാളിൽ നടത്താൻ തീരുമാനമായി.

 ടി വി വത്സൻ ചെയർമാനും  എ.കൃഷ്ണൻ കൺവീനറുമായി സ്വാഗത സംഘം രൂപീകരണം ഇന്ന് നടന്നു.

സംഗമം നാടക പ്രവർത്തക സംഗമം പുരോഗമന കലാസാഹിത്യ സംഘം ഓർഗനൈസിംഗ് സിക്രട്ടറി എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്യും.പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും.

1949 ൽ രക്തസാക്ഷിത്വം വരിച്ച പിസി അനന്തൻ്റെ ജീവിതകഥയും ,അക്കാലത്ത് നടന്ന കമ്യൂണിസ്റ്റ്, കർഷക സമര പോരാട്ടവും ഇതിവൃത്തമാക്കി ശ്രീധരൻ സംഘമിത്ര രചിച്ച നാടകമാണ് മേടം സാക്ഷി.

ഇപി കൃഷ്ണൻ നമ്പ്യാർ ,പി സി മാധവൻ നായർ , ഇ കുഞ്ഞിരാമൻ നായർ , ചടയൻ ഗോവിന്ദൻ ,കെ.പി. ആർ ഗോപാലൻ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ കഥാപാത്രങ്ങളായി വരുന്ന മേടം സാക്ഷി നിരവധി വേദികളിൽ അവതരിക്കപ്പെട്ടു.

ഹരിദാസ് ചെറുകുന്ന് സംവിധാനം ചെയ്ത നാടകത്തിൽ സുബ്രൻ കൊളച്ചേരി , വി.വി ശ്രീനിവാസൻ മാസ്റ്റർ, വത്സൻ കൊളച്ചേരി, നാരായണൻകുട്ടി ,മിനി രാധൻ,കെ.അനിൽകുമാർ ,രമേശൻ നണിയൂർ ,വിനോദ് തായക്കര ,സജിത്ത് പാട്ടയം,സുധീർ ബാബു ,അശോകൻ കൊളച്ചേരി ,ഇ പി വിജയൻ ,സന്തോഷ് മുക്കിൽ, ഉണ്ണികൃഷ്ണൻ ചേലേരി ,ഉത്തമൻ ചേലേരി ,ആർ മധു തുടങ്ങിയവർ അഭിനയിച്ചിരുന്നു.

 പുകസ ജില്ലാ കമ്മിറ്റിയുടെ പ്രസാധകമായ ഇടം പബ്ലിക്കേഷൻ പുസ്തകമാക്കിയ  മേടം സാക്ഷി എം.വി ഗോവിന്ദൻ മാസ്റ്ററാണ് പ്രകാശനം നടത്തിയത്.

Previous Post Next Post