പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്ര പുത്തരി അടിയന്തരം ഒക്ടോബർ 27 ന് ബുധനാഴ്ച




കൊളച്ചേരി :-
പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തരം ഒക്ടോബർ 27 ന് ( തുലാം 10 ) ബുധനാഴ്ച  നടത്തപ്പെടുകയാണ്.

 ഒക്ടോബർ 27-ന് രാവിലെ 9 .15 നു ആരൂഢ സ്ഥാനമായ പണ്ടാര പുരയിൽ നിന്നും പുറപ്പെടുന്ന തിരുവാ യുദ്ധവും പാലും അരിയും പത്തു മണിയോടുകൂടി യുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നത് കൂടി ഈ വർഷത്തെ പുത്തരി അടിയന്തരത്തിനു തുടക്കമാകും .

എല്ലാ ഭക്തജനങ്ങളും ഈ മഹാ കർമ്മത്തിൽ ഭക്ത്യാദരപൂർവ്വം പങ്കെടുക്കണമെന്നും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും ഈ മഹത് കർമ്മത്തിൽ പങ്കാളികൾ ആവണമെന്നും ക്ഷേത്രസമിതി  സെക്രട്ടറി,   പ്രസിഡന്റ്‌ എന്നിവർ അറിയിച്ചു.


Previous Post Next Post