ദേശീയ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് മിനി മാരത്തോൺ സംഘടിപ്പിച്ചു


 മയ്യിൽ :- IMNSGHSS മയ്യിൽ, GHSS ചട്ടുകപ്പാറ എസ്പിസി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് മിനി മാരത്തോൺ സംഘടിപ്പിച്ചു. 

മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ ഇബ്രാഹിം ഫ്ലാഗ് ഓഫ് ചെയ്തു.

 കണ്ണൂർ ജില്ലാ സിറ്റി എസ്. പി. സി  എ ഡി എൻ ഒ ശ്രീ. രാജേഷ് മുഖ്യാതിഥിയായിരുന്നു. തുടർന്ന് നടന്ന ചടങ്ങിൽ മയ്യിൽ സ്കൂൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ് പി സി മയ്യിൽ യൂണിറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുനിൽ കെ സി സ്വാഗതം പറഞ്ഞു. തുടർന്ന് ശ്രീ. രാജേഷ്, ചട്ടുകപ്പാറ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.മുരളീധരൻ, എസ്പിസി പ്രൊജക്റ്റ് അസിസ്റ്റൻറ് ശ്രീ. ശ്രീജേഷ് എന്നിവർ ചടങ്ങിന് അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ് പി സി ചട്ടുകപ്പാറ യൂണിറ്റ് സി പി ഒ ശ്രീ ധനേഷ് രാമ്പേത്ത് നന്ദി പറഞ്ഞു. 

രണ്ട് സ്കൂളിലേയും കൂടി അമ്പതിലധികം കേഡറ്റുകൾ മാരത്തോണിൽ പങ്കെടുത്തു. 

മയിൽ ചട്ടുകപ്പാറ യൂണിറ്റുകളിലെ എ സി പി ഒ മാരായ ശ്രീമതി. പ്രസീത, ശ്രീമതി ദീപ്തി.കെ. പി നേതൃത്വം നൽകി. രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടിയിൽ നിരവധി അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.


Previous Post Next Post