തളിപ്പറമ്പിൽ 30 കോടി വിലയുള്ള തിമിംഗലഛർദ്ദിയു (ആംബർഗ്രീസ്) മായി രണ്ട് പേർ അറസ്റ്റിൽ




തളിപ്പറമ്പ: തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലം-കോയിപ്ര റോഡിൽ ആംബർഗ്രീസ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായി കോയിപ്രയിൽ വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് തീമിംഗല ചർദ്ദിയുമായി രണ്ട് പേർ പിടിയിലായത്. കോയിപ്ര സ്വദേശിയായ ഇസ്മായിലും (44) ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ റഷീദ് (53) എന്നിവരാണ് പിടിയിലായത്.ഇവർ സഞ്ചരിച്ച കെ.എൽ. 13 വൈ 333 നമ്പർ മഹീന്ദ്ര എക്സ് യു വി 700 വാഹനവും 9 കിലോഗ്രാം ആംബർഗ്രീസും (തിമിംഗല ഛർദ്ദി )പിടികൂടി.

ഇത് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപക്ക് വിൽപ്പന നടത്താൻ കൊണ്ടു പോകുന്നതിനിടെയാണ് വനം വകുപ്പിന്റെ പിടിയിലായത്.

തിമിംഗല ചർദ്ദി എന്ന നിലയിലാണ് നാട്ടിൽ അറിയപ്പെടുന്നത്. തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നം ആയാണ് അറിയപ്പെടുന്നത് . 

ഔഷധ നിർമാണത്തിനും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ആയിരത്തിലേറെ വർഷത്തിലധികമായി ആംബർഗ്രീസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സുഗന്ധം കൂടുതൽ നേരം നിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ എന്ന നിലയിലാണ് സുഗന്ധ ദ്രവ്യ വിപണിയിൽ ഇവയ്ക്ക്സ്വർണത്തേക്കാൾ വിലമതിക്കുന്നത്. 

എണ്ണ തിമിംഗലങ്ളിൽ ആണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ടതാണ് എണ്ണ.

ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

 എന്നാൽ ആംബർഗ്രീസ് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊലപ്പെടുത്തേണ്ട കാര്യമില്ല എന്നാൽ ഇതിൻറെ മോഹവില കേട്ട് വിദേശരാജ്യങ്ങളിൽ വേട്ടയാടപ്പെടുന്നുണ്ടെന്ന വിവരം ഉണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങൾ നിന്ന് ഇത് ഒരിക്കലും ലഭിക്കാറില്ല .

 ഓഫീസർമാരായ മധു . കെ പ്രദീപൻ .സി, ലിയാണ്ടർ എഡ്വേർഡ്, സുബിൻ പി പി, ഷഹല കെ, ഫ്ളയിംഗ് സ്ക്വാഡ് ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Previous Post Next Post