കണ്ണൂർ :- പി എം ജി എസ് വൈ പദ്ധതിയുടെ ഭാഗമായി കെ സുധാകരൻ എംപി സമർപ്പിച്ച പദ്ധതികളിൽ നിന്ന് 4 റോഡുകൾക്കായി ആദ്യ ഘട്ടമായ 12.47 കോടി രൂപ അനുവദിച്ചു .
ഇരിക്കൂർ ബ്ലോക്കിലെ പാവന്നൂർ കടവ് - വെള്ളിവയൽ - തവളപ്പാറ തുരുത്തി റോഡിന് 5 കോടി 5 ലക്ഷം രൂപ , ഇരിട്ടി ബ്ലോക്കിലെ വാഴക്കൽ ഊർപ്പിള്ളി തെക്കും പൊയിൽ റോഡിന് 2 കോടി 66 ലക്ഷം രൂപ ,വീർപ്പാട് വെളിമാനം മനുവയൽ കരടിമല റോഡിന് 2 കോടി 50 ലക്ഷം രൂപ, കൂത്തുപറമ്പ് ബ്ലോക്കിലെ മുന്നാം പീടിക കണ്ടേരി മാണിക്കോത്ത് വയൽ റോഡിന് 2 കോടി 26 ലക്ഷം രൂപ, എന്നിങ്ങനെയാണ് ഈ ഘട്ടത്തിൽ തുക അനുവദിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ വിവിധ മേഖലകളിലെ 70 റോഡുകളുടെ നിർമാണത്തിനുള്ള നിർദേശമാണ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി സമർപ്പിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളായുള്ള പരിശോധനകൾ പൂർത്തിയാക്കുന്ന മുറയ്ക്ക് നിർദേശിച്ചിരിക്കുന്ന ഭൂരിഭാഗം റോഡുകൾക്കും പി എം ജി എസ് വൈ പദ്ധതി വഴി പണം അനുവദിക്കപ്പെടുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചതായി കെ സുധാകരൻ എം പി യുടെ ഓഫീസിൽ നിന്നും അറിയിച്ചു.