ആലക്കോട് : - ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കു മുൻപ് മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിൽ വർണവിസ്മയം തീർക്കാൻ തിരക്കിട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പത്തേക്കറിലെമ്പാടുമായി സ്ഥാപിക്കുന്ന 60,000 ചെറുദീപങ്ങൾ സൂര്യാസ്തമയത്തോടെ പ്രകാശം പരത്തി തുടങ്ങും. നിലവിലുളള ദൃശ്യമനോഹാരിതയ്ക്ക് മാറ്റംവരില്ല. അമേരിക്കൻ സാങ്കേതികവിദ്യയിലാണ് ലൈറ്റുകൾ സ്ഥാപിക്കുക.
മൈക്രോ യുണിറ്റുകൾ സ്ഥാപിച്ച് പ്രാദേശിക വിദഗ്ധരുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുക. കെ.എൻ.നിസാർ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നു. സിമന്റ് ഉൾപ്പെടെയുള്ളവ ഒഴിവാക്കിയാണ് നിർമാണം. നവംബർ ആദ്യം മുതൽ സൂര്യാസ്തമയത്തോടെ ചെറു ലൈറ്റുകൾ മിഴിതുറക്കും.
മഴ കുറഞ്ഞ് കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ നടത്തുന്നത്.