കമ്പിൽ മാപ്പിള ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'സ്മൃതി 84' ന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


കമ്പിൽ : -
ഡിഗ്രി, പ്ലസ്ടൂ , SSLC പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കമ്പിൽ മാപ്പിള ഹൈസ്കൂൾ 84 ബാച്ചിന്റെ  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'സ്മൃതി 84' ന്റെ ആഭിമുഖ്യത്തിൽ കൂട്ടായമയിലെ അംഗങ്ങളുടെ ബി.എ , പ്ലസ്ടൂ , SSLC പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമെൻറോ , കാഷ് അവാർഡ് എന്നിവ വിതരണം ചെയ്തു.

 കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുൾ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ. ടി.കെ.ദിനേശൻ സ്വാഗതം ആശംസിച്ചു. കൺവീനർ ശ്രീ. സി.കെ.മൊയ്തീൻ അദ്ധ്യക്ഷം വഹിച്ചു. ജോയന്റ് കൺവീനർ ശ്രീ എം.രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ. ശ്രീശൻ ചേലേരി നന്ദി പ്രകാശിപ്പിച്ചു.

 അദ്ധ്യാപകരായ ശ്രീ. വത്സൻ മാസ്റ്റർ ,ശ്രീമതി. രമണി ടീച്ചർ എന്നിവരെ ആദരിക്കുകയും, കുട്ടികൾക്കുള്ള അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. 21 കുട്ടികൾ അവാർഡിന് അർഹരായി.




Previous Post Next Post