മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനാ ഓഫീസ് ഉദ്ഘാടനവും സേനാംഗങ്ങളെ ആദരിക്കൽ ചടങ്ങും നടന്നു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ മുനീർ സേനാംഗങ്ങളെ ആദരിച്ചു.
മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത എം വി, എം രവി മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി ടി രജീഷ് സ്വാഗതവും VEO രഞ്ജിത്ത് ബാബു നന്ദിയും പറഞ്ഞു.