കൊളച്ചേരി :- കൊളച്ചേരി വില്ലേജിലെ നണിയൂർ, പാട്ടയം, പെരുമാച്ചേരി പാടശേഖരങ്ങളിലേക്കുള്ള ടില്ലർ പാത്ത് ഉൾപ്പെടെയുള്ള ഗതാഗത മാർഗ്ഗങ്ങളുടെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് കരിങ്കൽകുഴിയിൽ ചേർന്ന കർഷകസംഘം കൊളച്ചേരി വില്ലേജ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വന്നതോടുകൂടി വിവിധ യന്ത്രങ്ങൾ പാടശേഖരങ്ങളിലെത്തിക്കേണ്ടതുണ്ട്. എന്നാൽ മേൽ പറഞ്ഞ പാടശേഖരങ്ങളിലേക്ക് ഇതിനാവശ്യമായ റോഡ്, പാലം സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് . ഇതിനാവശ്യമായ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കർഷരെ സഹായിക്കണമെന്ന് കർഷക സംഘം കൊളച്ചേരി വില്ലേജ് കൺവെൻഷൻ പഞ്ചായത്ത് അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കരിങ്കൽകുഴിയിൽ വച്ച് നടന്ന കർഷകസംഘം കൊളച്ചേരി വില്ലേജ് കൺവെൻഷൻ കർഷകസംഘം ഏരിയാ പ്രസിഡന്റ് പി പവിത്രൻ ഉദ്ഘാടനം ചെയ്‌തു . വില്ലേജ് പ്രസിഡന്റ് എ കൃഷ്നൻ അധ്യക്ഷത വഹിച്ചു .
വില്ലേജ് സെക്രട്ടറി കെ പി സജീവ് ചടങ്ങിന് സ്വാഗതം പറഞ്ഞു.