തളിപ്പറമ്പ് :- വർഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാപെയിനിന്റെ ഭാഗമായുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പദയാത്ര സമാപിച്ചു . തീവ്രവാദം വിസ്മയം അല്ല ലഹരിക്ക് മതമില്ല. ഇന്ത്യ മത രാഷ്ട്രമല്ല എന്ന് മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് ഇന്ത്യ യുണൈറ്റഡ് എന്ന പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനത്തൊട്ടാകെ പദയാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ നവംബർ 14 ശിശുദിനം വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിനാണ് യൂത്ത് കോൺഗ്രസ് തുടക്കം കുറിച്ചത്. 14 ഐക്യ സമ്മേളനങ്ങൾ, 14 പ്രഭാഷണങ്ങൾ, 140 ഐക്യ സദസ്സുകൾ,1014പദയാത്രകൾ,100000 ഭവനങ്ങളിൽ ഗാന്ധി നെഹ്റു സ്മൃതി എന്നിങ്ങനെയാണ് പദയാത്രയുടെ ഭാഗമായി നടത്തുന്ന പരിപാടികൾ. ഒക്ടോബർ 23 ധർമശാല നിന്നും ആരംഭിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പദയാത്ര തളിപ്പറമ്പിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ പദയാത്ര ഉദ്ഘാട ാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജെയിംസ് അധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥ്, റിജിൽ മാക്കുറ്റി, എം.എസ്. നുസൂർ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലായി ഒക്ടോബർ 30, 31 തീയതികളിൽ ഐക്യ സദസ്സുകൾ നടക്കും. ക്യാംപെയിനിന്റെ ഭാഗമായി പതിനായിരം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ ഗാന്ധി നെഹ്റു സ്മൃതി സംഘടിപ്പിക്കും.
വർഗീയതയ്ക്കെതിരെ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ്സ് പദയാത്ര സംഘടിപ്പിച്ചു