കുറ്റ്യാട്ടൂർ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി 184 ബൂത്ത് കമ്മറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു.പഴശ്ശി പ്രീയദർശ്ശിനി സ്മാരക മന്തിരത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം വി ഗോപാലൻ,വാർഡ് മെമ്പർ യൂസഫ് പാലക്കൽ, മണ്ഡലം പ്രസിഡന്റ് കെ സത്യൻ, മണ്ഡലം ജനറൽ സെക്രട്ടറി സദാനന്ദൻ വാരക്കണ്ടി, ബിജു,മണ്ഡലം ട്രഷറർ ടി വി മൂസ്സ, ബൂത്ത് പ്രസിഡന്റ് പി വി കരുണാകരൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
മുതിർന്ന പ്രവർത്തകരെ ആദരിക്കലും, SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരസമർപ്പണവും, കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വാർഡിൽ സജീവമായ ആരോഗ്യ പ്രവർത്തകർ, വാർഡ് മെമ്പർ, RRT അംഗങ്ങൾ, ജാഗ്രതസമിതി അംഗങ്ങൾ എന്നിവർക്ക് സ്നേഹാദരങ്ങൾ നൽകി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ എം ശിവദാസൻ മുതിർന്ന പ്രവർത്തകരെ ആദരിക്കുകയും, KSU സംസ്ഥാന വൈസ് പ്രെഡിഡന്റ് വി പി അബ്ദുൽ റഷീദ് കുട്ടികൾക്കും, ആരോഗ്യ പ്രവർത്തകർക്കുമുള്ള ഉപഹാരസമർപ്പണവും നടത്തി.