മയ്യിലിൽ സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

 

മയ്യിൽ: സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. മയ്യിലെ ഐ.എം.എൻ.എസ് ഗവ:ഹയർ സെക്കണ്ടറി സ്കുളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. 

കഴിഞ്ഞ ഒന്നര വർഷമായി കോവിഡുമായി ബന്ധപ്പെട്ട് സ്കുൾ അടഞ്ഞു കിടക്കുകയായിരുന്നു.

നവമ്പർ ഒന്നിന് സ്കുൾ തുറക്കുന്നതിനാൽ സ്കുളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് നാലടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്‌. 

വിവരമറിഞ്ഞ് മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ ഷാജി ബക്കളം വൈകിട്ട് അഞ്ച് മണിയോടെ  സ്ഥലത്തെത്തി മുർഖനെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുകയായിരുന്നു.

അടച്ചിട്ട വിദ്യാലയങ്ങൾ  പാമ്പുകളുടെ താവളമാകാൻ സാധ്യതയുണ്ടെന്നും സ്കുൾ അധികൃതർ അറിയിച്ചാൽ സേവനം നല്കാൻ  കെ .ഡവ്ള്യു.ആർ, മാർക്ക് എന്നി സംഘടനകളിലെ വളണ്ടിയർമാർ തയ്യാറാകുമെന്നും ഷാജി ബക്കളം അഭിപ്രായപ്പെട്ടു. 

ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 97478 78847.

Previous Post Next Post