കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിൽ മൂന്നാം വാർഡിലുള്ള മിനി സ്റ്റേഡിയം എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ട് സാധാരണക്കാരായ കുട്ടികൾക്ക് കളിക്കാൻ വേണ്ടി തുറന്ന് കൊടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് യൂത്ത് ലീഗ് പന്ന്യങ്കണ്ടി ശാഖ കമ്മിറ്റി ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് സാഹിബിന് നിവേദനം നൽകി.
യൂത്ത് ലീഗ് ശാഖ കമ്മിറ്റി പ്രസിഡന്റ് അബ്ദു പറമ്പിൽ, വൈസ് പ്രസിഡന്റ് നൗഫൽ പി പി, സെക്രട്ടറി മുഹ്സിൻ പി ടി പി തുടങ്ങിയവർ പങ്കെടുത്തു.
മേൽ പറഞ്ഞ വിഷയത്തിൽ ഉചിതമായ നടപടി ഉൾകൊള്ളാമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി.