കമ്പിൽ:-ഉയർന്ന മാർക്ക് നേടിയവർക്ക് പോലും ഇഷ്ടപ്പെട്ട കോമ്പിനേഷനോ ആഗ്രഹിച്ച സ്‌കൂളോ ലഭ്യമല്ലാത്ത സാഹചര്യം കൊട്ടിഘോഷിക്കുന്ന കേരള വിദ്യാഭ്യാസ മാതൃകയെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് എസ്എസ്എഫ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ട് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ആശങ്കയകറ്റി ഉപരി പഠനത്തിനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എസ് എഫ് ജില്ലയിലെ 13 കേന്ദ്രങ്ങളിൽ പ്രതീകാത്മക ക്ലാസ്സ്മുറികൾ സംവിധാനിച്ച് തെരുവ് പഠനം സംഘടിപ്പിച്ചു.കേരളത്തിൽ അനേകായിരം വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാധ്യമാകണമെങ്കിൽ കനത്ത ഫീസ് തന്നെ നൽകണം.
ഉയർന്ന ഗ്രേഡ് നേടിയിട്ടും കേരളത്തിലെ 1.95 ലക്ഷം കുട്ടികൾക്ക് പൊതു വിദ്യാലയങ്ങൾ അപ്രാപ്യമായിരിക്കുന്നു. കണ്ണൂർ ജില്ലയിലെ 11904 വിദ്യാർത്ഥികൾ അഡ്മിഷൻ കിട്ടാതെ പുറത്തിരിക്കുകയാണ്. പ്ലസ് വൺ പൊളിറ്റിക്സിലെ അഞ്ചാം അദ്ധ്യായം അവകാശങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്താണ് തെരുവ് പഠനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ ബാഗുകളെടുത്താണ് സമരത്തിനെത്തിയത്.കാലങ്ങളായി കുട്ടികളില്ലാതെ പാഴായി പോവുന്ന വടക്കൻ ജില്ലകളിലെ അധിക ബാച്ചുകൾ മലബാർ മേഖലകളിലേക്ക് സ്ഥിരമായി അനുവദിക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഇഷ്ടപെട്ട കോമ്പിനേഷനും ആഗ്രഹിച്ച സ്കൂളും ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് എസ് എസ് എഫ് ആവശ്യപെട്ടു
കമ്പില്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് മുമ്പില്‍ നടന്ന പരിപാടിയില്‍ ഷുഹൈബ് അമാനി കയരളം ഉദ്ഘാടനം നിര്‍വ്വഹിച്ചു