നാറാത്ത് :- നാറാത്ത് ടൗണിന് അടുത്തായുള്ള പദ്ധതി കുണ്ടിലേക്ക് കാർ പതിച്ചു.ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം നടന്നത്.
കൊളച്ചേരിപ്പറമ്പ് സ്വദേശിയായ മൊയ്ദു എന്നയാളാണ് കാറുമായി വെള്ളക്കെട്ടിലേക്ക് പതിച്ചത്. ഇദ്ദേഹത്തിൻ്റെ ഓൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിൻ്റെ ഭാര്യ വീടായ കോട്ടക്കുന്ന് നിന്നും കമ്പിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഇദ്ദേഹം എതിരെ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് കാറിൽ മൊയ്ദു മാത്രമാണ് ഉണ്ടായിരുന്നത്.
ഉടൻ തന്നെ പ്രദേശവാസികൾ കയറും മറ്റും ഉപയോഗിച്ച് ഇദ്ദേഹത്തെ കരക്കു കയറ്റുകയായിരുന്നു. ഇദ്ദേഹത്തിന് തലയ്ക്ക് ചെറിയ മുറിവുകൾ സംഭവിച്ചതൊഴിച്ചാൽ മറ്റു കാര്യമായ പരിക്കുകളില്ല. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി പോയി.