മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത് ആസ്ഥാന മന്ദിരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

 

 മയ്യിൽ :- മയ്യിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഓഫീസ്  പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.സി മൊയ്‌തീൻ സ്മാരക ഹാൾ ഉൽഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്‌മാൻ കല്ലായി നിർവഹിച്ചു.സ്വാഗത സംഘം ചെയർമാൻ ടി വി അസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി

 ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, എം പി എ റഹീം, റുമൈസ റഫീക്ക്, കെ പി താഹിറ, ഷംസീർ മയ്യിൽ, ജാസിർ    ഒ കെ, എം കെ മൊയ്തു ഹാജി, സുബൈർ ദാരിമി, കാദർ കാലടി തുടങ്ങിയവർ സംസാരിച്ചു.

മയ്യിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എം കെ കുഞ്ഞാഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. മയ്യിൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സഫീർ കാലടി നന്ദിയും പറഞ്ഞു.

Previous Post Next Post